• 02 Dec 2020
  • 09: 59 PM
Latest News arrow

ഇന്ത്യന്‍ ടീം സെലക്ടറാകാന്‍ മത്സരം; കണ്ണുവെച്ച് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ്മ, ശിവസുന്ദര്‍ ദാസ്

മുംബൈ: ദേശീയ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെ ആ സ്ഥാനത്തേയ്ക്ക് കണ്ണുവെച്ച് ഇന്ത്യയുടെ മുന്‍ താരങ്ങള്‍ കൂടിയായ അജിത് അഗാര്‍ക്കര്‍, ചേതന്‍ ശര്‍മ്മ, ശിവസുന്ദര്‍ ദാസ്, മനീന്ദര്‍ സിങ് തുടങ്ങിയവര്‍ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ബിസിസിഐ മൂന്ന് സിലക്ടര്‍മാരുടെ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 15 നായിരുന്നു അപേക്ഷ അയക്കാനുള്ള അവസാന തിയതി. സിലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ പോസ്റ്റിലേക്ക് നാല്‍വര്‍ സംഘം അപേക്ഷ അയച്ചതായി 'ടൈംസ് ഓഫ് ഇന്ത്യ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടക്കാരനായ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയാണ് നിലവില്‍ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. സുനില്‍ ജോഷിക്ക് പുറമെ സിലക്ഷന്‍ കമ്മിറ്റി അംഗമായ ഹര്‍വീന്ദര്‍ സിങ്ങും അടുത്തിടെയാണ് തല്‍സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ക്ക് പുറമോ നിലവില്‍ സിലക്ഷന്‍ കമ്മിറ്റി അംഗങ്ങളായുള്ള ദേവാങ് ഗാന്ദി, ശരണ്‍ദീപ് സിങ്, ജതിന്‍ പരാഞ്ജ്‌പെ എന്നിവരും സ്ഥാനമൊഴിയുകയാണ്.