ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ കുവൈറ്റ് വിടണം; മൂന്ന് മാസത്തെ സാവകാശം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ 2021 ജനുവരിയോടെ രാജ്യം വിടണം. രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയപരിധി അനുവദിച്ചു. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത ഒരു ലക്ഷത്തോളം വിദേശികള്‍ രാജ്യം വിടേണ്ടി വരും. 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കേണ്ടതില്ലായെന്നാണ് മാന്‍ പവര്‍ അഥോറിറ്റിയുടെ തീരുമാനം.
യുഎഇയിലെ പൊതുമാപ്പിന് തുല്യമായ ഇളവുകള്‍ ഈ മാസം 17ന് അവസാനിക്കും. അനധികൃത താമസക്കാര്‍ക്ക് ഈ മാസം 18 മുതല്‍ പിഴ ചുമത്തും. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധികള്‍ കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യമാണ് അവസാനിക്കാന്‍ പോകുന്നത്. മെയ് 18നാണ് ആദ്യം ഇളവ് പ്രഖ്യാപിച്ചത്. അത് പിന്നീട് നീട്ടി നല്‍കുകയായിരുന്നു. കൊവിഡ്-19 സാഹചര്യത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാനാണ് പൊതു മാപ്പിന് തുല്യമാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. പൊതുമാപ്പില്‍ മാതൃരാജ്യത്തേയ്ക്ക് മടങ്ങുന്നവര്‍ക്ക് പിന്നീട് ആനുകൂല്യം ലഭിച്ച് ഗള്‍ഫ് നാട്ടിലേക്ക് മടങ്ങി വരാന്‍ അനുമതി ലഭിക്കാറില്ല. പാസ്പോര്ട്ടില് നോ എന്‍ട്രി സീല്‍ പതിപ്പിക്കുകയാണ് പതിവ്. ഐറിസ് സ്കാന്‍, വിരലടയാളം എന്നിവ രേഖപ്പെടുത്തുന്ന സമയത്തും ഗള്‍ഫ് നാടുകളിലേക്കുള്ള മടങ്ങി വരവ് ബുദ്ധിമുട്ടാണ്. എന്നാല്‍ യുഎഇയുടെ ഇപ്പോഴത്തെ ഇളവില്‍ നാട്ടിലേക്ക് പോയവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് തിരിച്ചെത്താന്‍ നിയമതടസ്സം ഉണ്ടാകില്ല. ഈ മാസം പതിനെട്ടിനകം യുഎഇ വിടാത്ത അനധികൃത താമസക്കാര്‍ക്ക് പിഴ ചുമത്തും.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍