''ഇത് അല്ലിയുടെ പേജല്ല'; മകളുടെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ പൃഥ്വിരാജും സുപ്രിയയും

പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയുടെ പേരിലുള്ള വ്യാജ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിനെതിരെ പൃഥ്വിരാജും സുപ്രിയയും രംഗത്ത്. മകളുടെ അക്കൗണ്ടല്ല ഇതെന്ന് ഇന്‍സ്റ്റഗ്രാം പേജിന്റെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇരുവരും വ്യക്തമാക്കി.
ഈ വ്യാജ ഹാന്‍ഡിലിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങള്‍ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ ആറ് വയസ്സുള്ള മകള്‍ക്ക് ഒരു സോഷ്യല്‍ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങള്‍ കാണുന്നില്ല. പ്രായമാകുമ്പോള്‍ അവള്‍ക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാല്‍ ദയവായി ഇതിന് ഇരയാകരുത്, എന്നാണ് ഇരുവരും വ്യാജ പ്രൊഫൈലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ച് പൃഥ്വിരാജും സുപ്രിയയും എഴുതിയിരിക്കുന്നത്.
പൃഥ്വിരാജും സുപ്രിയ മേനോനുമാണ് അലംകൃതയുടെ ഇൻസ്റ്റാഗ്രാം പേജ് നിയന്ത്രിക്കുന്നത് എന്നും എഴുതിയിട്ടുണ്ടായിരുന്നു. എന്തായാലും അലംകൃതയുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം പേജ് വ്യാജമാണെന്ന് ആരാധകര്‍ക്കും വ്യക്തമായിരിക്കുകയാണ്.