• 23 Sep 2023
  • 02: 38 AM
Latest News arrow

ഐപിഎല്ലില്‍ കലാശപ്പോരാട്ടം: മുംബൈയും ഡല്‍ഹിയും നേര്‍ക്ക് നേര്‍

ദുബായ്: ഒരു മാസം നീണ്ട് നിന്ന ഐപിഎല്‍ പതിമൂന്നാം സീസണിന് ഇന്ന് തിരശ്ശീല വീഴും. യുഎഇല്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ദുബായിലാണ് കലാശപ്പോരാട്ടം. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഡല്‍ഹിയാകട്ടെ ആദ്യമായാണ് ഫൈനല്‍ കളിക്കുന്നത്. 

ഈ സീസണില്‍ മൂന്ന് തവണയാണ് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ഡയര്‍ഡെവിള്‍സും ഏറ്റുമുട്ടിയത്. മൂന്ന് മത്സരത്തിലും മുംബൈ ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു.