''മിലിന്ദ് പൂര്‍ണ നഗ്നനായി ഓടിയപ്പോള്‍ കയ്യടി, പൂനം അര്ധനഗ്നയായപ്പോള് അറസ്റ്റ്''; ഇതെന്ത് നീതി?

സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്തെന്ന് ആരോപിച്ച് നടി പൂനം പാണ്ഡെ അറസ്റ്റിലായതിന് പിന്നാലെ നടപടിയെ വിമര്‍ശിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നു. പിറന്നാള്‍ ദിനത്തില്‍ നഗ്നയായി ഗോവയിലെ കടല്‍ത്തീരത്ത് കൂടി ഓടിയ നടന് മിലിന്ദ് സോമനോടും പൂനത്തിനോടുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഇരട്ടനയം വ്യക്തമാക്കി തിരക്കഥാകൃത്ത് അപൂര്‍വ്വ അസ്രാണിയാണ് ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച തന്റെ 55-ാം ജന്മദിനത്തില് നഗ്നനായി ഗോവന്‍ കടല്‍ത്തീരത്ത് കൂടി ഓടുന്ന ചിത്രം മിലിന്ദ് സോമന് പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് താഴെ താരത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറഞ്ഞത്. അതേസമയം അശ്ലീല വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് പൂനത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
പൂനം ഭാഗികമായി ശരീരം പ്രദര്‍ശിപ്പിച്ചപ്പോള്‍ മിലിന്ദ് സോമന് നൂലിഴ ബന്ധമില്ലാതെയാണ് ശരീരം കടല്‍ത്തീരത്ത് കൂടി ഓടിയത്. എന്നാല്‍ 55-ാം വയസ്സിലും ശരീരം സംരക്ഷിക്കുന്നുവെന്ന് പറഞ്ഞ് മിലിന്ദ് സോമന് അഭിനന്ദനം ലഭിച്ചപ്പോള്‍ പൂനത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയാണ് ചെയ്തത്. സ്ത്രീയ്ക്കും പുരുഷനും രണ്ട് നീതിയോ എന്ന് ചോദിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കത്തുന്നത്.