• 02 Dec 2020
  • 08: 43 PM
Latest News arrow

'ലാഡര്‍' അപ്പാര്‍ട്ട്‌മെന്റുകള്‍ തലസ്ഥാനത്ത്; ആദ്യ വില്‍പ്പനയായി

തിരുവനന്തപുരം: കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) പാങ്ങപ്പാറയില്‍ നിര്‍മ്മിക്കുന്ന ക്യാപിറ്റല്‍ ഹില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ആദ്യ വില്‍പ്പന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് സഹകരണ മേഖലയിലെ ഈ ബൃഹത് പദ്ധതിയില്‍ 23 നിലകളിലായി 222 അപ്പാര്‍ട്ട്‌മെന്റുകളാണ് നിര്‍മ്മിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ചടങ്ങില്‍ ലാഡര്‍ ചെയര്‍മാന്‍ സിഎന് വിജയകൃഷ്ണന്‍ അധ്യക്ഷനായി. ഡയറക്ടര്‍ എംപി സാജു, ജനറല്‍ മാനേജര്‍ കെ വി സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ചു വില്‍പ്പന നടത്തുക, ഹൗസിങ് കോളനികള്‍ സ്ഥാപിക്കുക, റിസോര്‍ട്ട്, ഹോട്ടല്‍, മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് ലാഡറിന്റെ മുഖ്യലക്ഷ്യങ്ങള്‍. ലാഡര്‍ മാങ്കാവ് ഗ്രീന്‍സ് (കോഴിക്കോട്), ലാഡര്‍ തറവാട് (ഒറ്റപ്പാലം), ലാഡര്‍ ഇന്ത്യന്‍ മാള്‍ (മഞ്ചേരി), ലാഡര്‍ ലിങ്ക്‌സ്, ലാഡര്‍ ദി ടെറസ് ഹോട്ടല്‍ (തിരുവനന്തപുരം) എന്നിവ പൂര്‍ത്തിയായി.