• 02 Dec 2020
  • 08: 35 PM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്‌: ശിവശങ്കര്‍ അറസ്റ്റില്‍; വിറച്ച് പിണറായി ഭരണകൂടം

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കര്‍ അറസ്റ്റില്‍. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശിവശങ്കറെ അറസ്റ്റ് ചെയ്തത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചതില്‍ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് ഇഡിയ്ക്ക് വ്യക്തമായിരുന്നു. ഇതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. 

30 ലക്ഷം ഒളിപ്പിക്കാനും സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മൊഴിയാണ് ശിവശങ്കറിനെതിരെ നിര്‍ണായകമായത്. വ്യാഴാഴ്ച അദ്ദേഹത്തെ എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.