• 02 Dec 2020
  • 07: 42 PM
Latest News arrow

കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നല്‍കി; വന്‍ വീഴ്ച

എറണാകുളം: എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കുടുംബത്തിന് നല്‍കി സ്വകാര്യ ആശുപത്രി. കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം കൈകാര്യം ചെയ്തതിലാണ് വീഴ്ചയുണ്ടായിരിക്കുന്നത്. മൃതദേഹമില്ലാതെ പെട്ടി മാത്രം ബന്ധുക്കള്‍ പള്ളി സെമിത്തേരിയിലെത്തിച്ചു. ഇന്നലെ മരിച്ച 42 കാരനായ പ്രിന്‍സിന്റെ മൃതദേഹം പെട്ടിയില്‍ ഇല്ലെന്ന് പള്ളി സെമിത്തേരിയില്‍ വെച്ചാണ് മനസ്സിലാക്കിയത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.