• 02 Dec 2020
  • 09: 48 PM
Latest News arrow

ശിവശങ്കറിനെ ഇഡി കസ്റ്റഡിയിലെടുത്തു; നടപടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി നിമിഷങ്ങള്‍ക്കകം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശിവശങ്കറിനെ ഇഡി ഉദ്യോഗസ്ഥരെത്തി കൊണ്ടുപോവുകയായിരുന്നു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി നിമിഷങ്ങള്‍ക്കകമാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യാനായിട്ടാണ് കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരെ അറിയിച്ചു. 

ശിവശങ്കറിന്റെ അറസ്റ്റിന് തടസ്സമില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷമായിരിക്കും അറസ്റ്റ് നടപടികളിലേക്ക് കടക്കുക.