• 02 Dec 2020
  • 08: 55 PM
Latest News arrow

പെരിയ കേസ്; വാദിക്കാനെത്തിയ അഭിഭാഷകര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ യാത്രാബത്ത; തുക പുറത്തുവിട്ടിട്ടില്ല

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുത്തതിനെതിരെ വാദിക്കാന്‍ എത്തിയ സുപ്രീംകോടതി അഭിഭാഷകര്‍ക്ക് വിമാനയാത്രക്കൂലിയും ഹോട്ടല്‍ താമസവും അനുവദിച്ചു. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കുള്ള പണവും മുന്തിയ ഹോട്ടലിലെ താമസത്തിനുള്ള പണവും ആണ് മുന്‍കൂറായി അനുവദിച്ചിരിക്കുന്നത്. ഫീസിന് പുറമേയാണ് യാത്രാപ്പടിയും ഹോട്ടല്‍ ചെലവും അനുവദിച്ചത്. 

എന്നാല്‍ തുകയെത്രെയെന്ന് വ്യക്തമാക്കിയിട്ടില്ല. അഡ്വക്കേറ്റ് ജനറലിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാര്‍ നടപടി. തുക അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറി ടികെ ജോസാണ് ഉത്തരവിറക്കിയത്. നേരത്തെ അന്‍പത് ലക്ഷത്തിലേറെ രൂപയാണ് സുപ്രീംകോടതിയില്‍ നിന്നെത്തിയ അഭിഭാഷകര്‍ക്ക് വിവിധ ഘട്ടങ്ങളിലായി ഫീസിനത്തില്‍ അനുവദിച്ചിരുന്നത്.