• 02 Dec 2020
  • 08: 57 PM
Latest News arrow

ഒരൊറ്റ ഇന്ത്യ ഒരേയൊരു വില; മലബാര്‍ ഗോള്‍ഡിന്റെ നൂതന പദ്ധതി

കോഴിക്കോട്: രാജ്യമെങ്ങും ഒരേ വിലയില്‍ സ്വര്‍ണ്ണം വില്‍ക്കാന്‍ വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. രാജ്യത്ത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ഒരേ നിരക്കിലായിരിക്കും ഇനി സ്വര്‍ണം വില്‍ക്കുക. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ നിരക്കാണ് ഇപ്പോഴുളളത്. 

പരിശുദ്ധിയില്‍ വിട്ടുവീഴ്ചയില്ലാതെ ഉപഭോക്താവിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞു. ഡിസൈനിങ്ങിലെ വ്യത്യാസവും മൂല്യവും അനുസരിച്ച് ഉപഭോക്താവ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ആനുകൂല്യങ്ങളിലും വില്‍പ്പനാനന്തര സേവനങ്ങളിലും മാത്രമായിരിക്കണം വില്‍പ്പനക്കാര്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട വ്യത്യാസമെന്നും വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്നും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. അഷര്‍ പറഞ്ഞു. ബൈബാക്ക് ഗാരന്റി, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ഒരു വര്‍ഷത്തേയ്ക്കുള്ള സൗജന്യ ഇന്‍ഷുറന്‍സ്, പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ സീറോ ഡിഡക്ഷന്‍ ചാര്‍ജ് തുടങ്ങിയവ തുടരും. വിലയുടെ പത്ത് ശതമാനം നല്‍കി അഡ്വാന്‍സ് ബുക്കിങ്ങിനും അവസരമുണ്ട്.