നടന് പൃഥിരാജിന് കൊവിഡ്: സുരാജ് വെഞ്ഞറാമ്മൂട് അടക്കമുള്ളവര്‍ ക്വാറന്റീനില്‍

നടന് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കൊവിഡ്-19 രോഗം ബാധിച്ചത്. സംവിധായകന് ഡിജോ ജോസ് ആന്റണിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ സുരാജ് വെഞ്ഞാറമ്മൂട് ഉള്‍പ്പെടെയുള്ള താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരും ക്വാറന്റീനില്‍ പേകേണ്ടി വരും. ക്വീന്‍ സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന.
RECOMMENDED FOR YOU
Editors Choice