• 20 Oct 2020
  • 08: 10 AM
Latest News arrow

എം ശിവശങ്കര്‍ ഐസിയുവില്‍; ആശുപത്രിയിലെത്തിച്ചത് കസ്റ്റംസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചു. രക്താതി സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയില്‍ നെഫ്രോളജിസ്റ്റാണ്. 

കസ്റ്റംസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് കസ്റ്റംസിന്റെ വാഹനത്തില്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.