''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്

കൊച്ചി: ജോസ് കെ മാണിയെപ്പോലെ എല്‍ഡിഎഫിലേക്ക് ''എന്റെ പട്ടി പോകുമെന്ന്'' പിസി ജോര്‍ജ് എംഎല്‍എ. കെഎം മാണിയുടെ വീട്ടിലെ നോട്ടെണ്ണുന്ന യന്ത്രം താന്‍ കണ്ടിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. അക്കഥ അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചതിങ്ങനെ...
''ബാര്‍ കോഴക്കേസില്‍ ബാര്‍ കൗണ്‍സിലിന്റെ സംസ്ഥാന പ്രസിഡന്റ് കള്ളം പറഞ്ഞു പൊലീസിനോട്, വിജിലന്‍സിനോട്. പക്ഷേ, എന്നോട് സത്യം പറഞ്ഞിട്ടുണ്ട്. എന്റെ കയ്യിലിരിപ്പുണ്ട് കടലാസൊക്കെ ഇപ്പോഴും. അതായത് കെഎം മാണിയെ വീട്ടില്കാണാന് പോയി. 50 ലക്ഷമാണെന്നാ എന്റെ ഓര്‍മ്മ. അങ്ങിനെ കാശുംകൊണ്ട് പോയപ്പോള്‍ ഇവര്‍ കമ്പനി കൂടി ബാര്‍ ഹോട്ടലില്‍ കേറി ബിയറൊക്കെ അടിച്ചു. ആ ഹോട്ടലില്‍ അവര്‍ ബില്ല് കൊടുത്തു. ബില്ലുകൊടുത്തപ്പോള് ഇവര്‍ ചിരിച്ചോണ്ട്... ഇത്രയും ലക്ഷമിരിക്കുന്നു. അതിനാത്തൂന്ന് ഇപ്പോള്‍ പത്തോ പതിനായിരമോ പോയാല്‍ മാണി സാറ് അറിയേല്ലെന്നും പറഞ്ഞ് അതിനാത്തൂന്ന് എടുത്ത് കൊടുത്തു. എന്നിട്ട് നേരെ ഇവര്‍ വീട്ടില്‍ പോയി കാശുകൊടുത്ത്. കാശ് കൊടുത്തിട്ട് ഇറങ്ങിയപ്പോ എന്നാ സംഭവിച്ചേന്ന് അറിയാമോ.. ഇറങ്ങി 50 മീറ്റര്‍ പോകുന്നതിനിപ്പുറം മാണി സാറിന്റെ ഫോണ്‍ വന്നു.. ഉണ്ണീ...ഒരു പതിനായിരമോ...എത്രയോ... പതിനായിരമോ പതിനാറായിരമോ മറ്റോ കുറവുണ്ടെന്ന് പറഞ്ഞു. ഇവര്‍ അന്തിച്ചുപോയി. ഇതെങ്ങിനെ കണ്ടുപിടിച്ചു ഉവ്വേ.. കാരണം.. ഇത്രയും ഒക്കെ എണ്ണുമോ. ഉടനെ അവര്‍ തിരിച്ചു ചെന്നു. ശരിയാ മാണിസാറേന്ന് പറഞ്ഞു. അങ്ങിനെയാണ് നോട്ടെണ്ണുന്ന യന്ത്രം മാണിസാറിന്റെ വീട്ടിലുണ്ടെന്ന് എല്ലാവരും അറിയുന്നത്.
നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട് കിടപ്പുണ്ട്. പരാതി കിട്ടിയതിനെത്തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല എന്‍ക്വയറിയ്ക്ക് ഓര്ഡറിട്ടല്ലോ. എന്‍ക്വയറി നടന്നല്ലോ. എന്‍ക്വയറി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടല്ലോ. ഈ പറയുന്ന സമയത്ത് കെഎം മാണിയുടെ വീടിന് സമീപത്ത് ഉണ്ണിയുടെ ഫോണിന്റെ സിഗ്നല്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് വിജിലന്‍സുകാരും റിപ്പോര്‍ട്ട് എഴുതിവെച്ചിട്ടുണ്ട്. പിന്നെ ഇപ്പോ പിണറായി വിജയന് പറഞ്ഞാല്‍ ഇല്ലാതാകുമോ. ഞാന്‍ പറയുന്നു ഉണ്ടെന്ന്.''
- കഴിഞ്ഞ 24 മണിക്കൂറില്‍ 2.61 ലക്ഷം പേര്‍ക്ക് കൊവിഡ്; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രി
- സനു ആറ് ദിവസം ലോഡ്ജില്‍ തങ്ങി; പത്രം വായിച്ച ശേഷം മുങ്ങി
- ''കുംഭമേള പ്രതീകാത്മകമായി നടത്തണം''; ചടങ്ങുകള്‍ ചുരുക്കണമെന്നും പ്രധാനമന്ത്രി
- സര്‍ക്കാരിന് തിരിച്ചടി: ഇഡിയ്ക്കെതിരായ രണ്ട് കേസുകളും ഹൈക്കോടതി റദ്ദാക്കി
- കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷത്തിലധികം പേര്‍ക്ക് രോഗം