• 20 Oct 2020
  • 07: 49 AM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ തെളിവില്ല; എന്‍ഐഎയ്ക്ക് തിരിച്ചടി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായ പത്ത് പേര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ തെളിവില്ലെന്ന് എന്‍ഐഎ കോടതി. ഇവര്‍ക്ക് തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള വസ്തുതകള്‍ കേസ് ഡയറിയിലില്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ശ്രമിച്ചതിനും തെളിവില്ല. പത്ത് പേരും സാമ്പത്തിക നേട്ടത്തിനാണ് സ്വര്‍ണം കടത്തിയതെന്നും കോടതി വിലയിരുത്തി. 

കേസിലെ എല്ലാ പ്രതികള്‍ക്കെതിരെയും യുഎപിഎ നിലനില്‍ക്കുമെന്നായിരുന്നു എന്‍ഐഎ വാദിച്ചിരുന്നത്. പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള പങ്ക് അന്വേഷിക്കണമെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.  ദാവൂദ് സംഘത്തിലുള്ള താന്‍സാനിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദക്ഷിണേന്ത്യക്കാരന്‍ ഫിറോസ് ഒയാസിസുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും എന്‍ഐഎ അറിയിച്ചു.