• 20 Oct 2020
  • 08: 43 AM
Latest News arrow

ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതര്‍. ഏഴ് ദിവസം മാത്രമേ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വെയ്ക്കൂവെന്ന് ഹാഥ്‌റസ് ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഹാഥ്‌റസ് കൊലപാതക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.