ആരാധകരുടെ കരുതലിന് നന്ദി പറഞ്ഞ് ടൊവിനോ; ആശുപത്രി വിട്ടു

കൊച്ചി: ഷൂട്ടിങ്ങിനിടെയുണ്ടായ വയറു വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നപ്പോള്‍ നല്കിയ കരുതലിന് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നടന് ടൊവിനോ തോമസ്. സുഖംപ്രാപിച്ച ടൊവിനോ ഇന്ന് ആശുപത്രി വിട്ടു. കഴിഞ്ഞ ഏഴിനാണ് ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ മറ്റൊരാളുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ടൊവിനോയ്ക്ക് വയറില്‍ ക്ഷതമേറ്റിരുന്നു. പിന്നീട് കടുത്ത വേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയായിരുന്നു. ആശുപത്രി വിട്ടെങ്കിലും വിശ്രമം വേണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍മാര്‍ ടൊവിനോയ്ക്ക് നല്‍കിയിരിക്കുന്നത്.
RECOMMENDED FOR YOU
Editors Choice