• 29 Oct 2020
  • 08: 02 PM
Latest News arrow

നോട്ടുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയില്‍ കൊറോണ വൈറസുകള്‍ 28 ദിവസം വരെ ജീവിക്കും; പഠനം

ബ്രിസ്‌ബെയ്ന്‍: കൊറോണ വൈറസിന് ബാങ്ക് നോട്ടുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വസ്തുക്കളുടെ ഉപരിതലത്തില്‍ 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കുമെന്ന് പഠനം. ഓസ്‌ട്രേലിയയിലെ നാഷ്ണല്‍ സയന്‍സ് ഏജന്‍സി (സിഎസ്‌ഐആര്‍ഒ)യുടേതാണ് പഠനം.

മൂന്ന് ദിവസം ഇരുട്ടില്‍ മൂന്ന് താപനിലകളിലായി ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്ര നേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുന്നതിന് വേണ്ടിയാണ് പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായും ഗവേഷകര്‍ പറയുന്നു. 

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം 7 ദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങുമെന്നും പഠനത്തില്‍ വ്യക്തമായി. കോട്ടണ്‍ പോലുള്ള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് അനുകൂല താപനിലയില്‍ 14 ദിവസം വരെ ജീവിക്കുമ്പോള്‍ ചൂട് കൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുമെന്നും പഠനത്തിലുടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വൈറസിന് ഇത്രയും കാലം അതിജീവിക്കാന്‍ കഴിയുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നില്ല.