കാള്‍ട്ടന്‍ ചാപ്മാന് അന്തരിച്ചു; വിടപറഞ്ഞത് ഇന്ത്യന്‍ ഫുട്ബോളിന്റെ മിഡ്ഫീല്‍ഡ് മാന്ത്രികന്

ബെംഗളൂരു: ഇന്ത്യന്‍ ഫുട്ബോളില്‍ മിഡ്ഫീല്‍ഡ് മാന്ത്രികന് എന്നറിയപ്പെട്ടിരുന്ന കാള്‍ട്ടന്‍ ചാപ്മാന് അന്തരിച്ചു. 49 വയസ്സായിരുന്നു. 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടിയ ചാപ്മാന് ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ്. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.
ഐഎം വിജയനും ജോപോള്‍ അഞ്ചേരിയും രാമന് വിജയനുമൊക്കെ കളിച്ച എഫ്സി കോച്ചിന്റെ സുവര്‍ണസംഘത്തിന്റെ മധ്യനിര നിയന്ത്രിച്ചത് കര്‍ണാടകക്കാരനായ ചാപ്മാനായിരുന്നു. ഈസ്റ്റ് ബംഗാളിനും ജെസിടിക്കും വേണ്ടിയും കളിച്ചിട്ടുണ്ട്. 90കളില്‍ ദേശീയ ടീമില്‍ സ്ഥിരാംഗമായി. കളി നിര്‍ത്തിയ ശേഷം പരിശീലകനായി.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍