• 20 Oct 2020
  • 08: 52 AM
Latest News arrow

കവി ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം

ആലപ്പുഴ: നാല്‍പ്പത്തിനാലാമത് വയലാര്‍ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. കെപി മോഹനന്‍, ഡോ. എന്‍ മുകുന്ദന്‍, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. വയലാറിന്റെ പാത പിന്തുടരുന്ന കവിയ്ക്ക് തന്നെയാണ് ഇത്തവണത്തെ വയലാര്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 

41 കവിതകളുടെ സമാഹാരമാണ് ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാര്‍ത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.