• 08 Jun 2023
  • 05: 56 PM
Latest News arrow

യഥാര്‍ത്ഥ സ്ത്രീശക്തി: ഡോ.മാധുരി കനിട്കര്‍ ഇന്ത്യന്‍ സൈന്യത്തിലെ രണ്ടാമത്തെ ഉന്നത പദവിയില്‍

ഇന്ത്യന്‍ സൈന്യത്തിലെ രണ്ടാമത്തെ ഉന്നത പദവിയായ ലഫ്റ്റനന്റ് ജനറലായി കര്‍ണാടകയിലെ ധാര്‍വാഡില്‍ നിന്നുള്ള മേജര്‍ ജനറല്‍ ഡോ. മാധുരി കനിട്കര്‍ ഉയര്‍ത്തപ്പെട്ടു. ത്രീ സ്റ്റാര്‍ പദവിയിലേക്കെത്തുന്ന മൂന്നാമത്തെ വനിതയായിരിക്കുകയാണ് ഡോ. മാധുരി. ഇവരുടെ ഭര്‍ത്താവും ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് ജറനറാലാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ സ്വന്തം ഭര്‍ത്താവിനൊടൊപ്പം ഈ പദവി പങ്കിടുന്ന ആദ്യ വനിതയെന്ന ബഹുമതിയും ഡോ. മാധുരി കനിട്കര്‍ കരസ്ഥമാക്കിയിരിക്കുകയാണ്. മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശാസ്ത്ര-സാങ്കേതിക ഉപദേശക സമിതിയിലെ ഒരേയൊരു ഡോക്ടര്‍ എന്ന നേട്ടവും ഡോ.മാധുരി കനിട്കര്‍ സ്വന്തമാക്കിയിരുന്നു.