• 20 Oct 2020
  • 08: 47 AM
Latest News arrow

സ്വര്‍ണവിലയില്‍ ഇടിവ്‌; 240 രൂപ കുറഞ്ഞ് 37,120 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചില്‍ തുടരുന്നു. ഇന്ന് 240 രൂപ കുറഞ്ഞ് വില 37,120 ആയി. ഗ്രാമിന് 4640 രൂപയാണ് വില. 

ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1900 ഡോളറാണ് ആഗോള വിപണിയിലെ വില. കൊവിഡ് ബാധിതനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടോയെന്നാണ് നിക്ഷേപകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. 

ദേശീയ വിപണയിലും വിലയില്‍ കുറവുണ്ടായിട്ടുണ്ട്. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,130 രൂപയാണ്. 0.90 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.