''സുശാന്ത് തൂങ്ങി മരിച്ചത്, കൊലപാതകമല്ല''; എയിംസ് മെഡിക്കല്‍ ബോര്‍ഡ്

ന്യൂഡല്‍ഹി: ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമല്ലെന്ന് ഡല്‍ഹി എയിംസിലെ മെഡിക്കല്‍ ബോര്‍ഡ്. സുശാന്തിന്റേത് തൂങ്ങി മരണമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് ചെയര്മാന് ഡോ. സുധീര്‍ ഗുപ്ത വ്യക്തമാക്കി.
മരണത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തൂങ്ങിയതിന്റേതല്ലാതെ മറ്റ് മുറിവുകളോ ചതവുകളോ സുശാന്തിന്റെ ശരീരത്തിലുണ്ടായിരുന്നില്ലെന്നും ആറ് ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് സിബിഐയെ അറിയിച്ചു.
അതേസമയം സുശാന്തിന്റെ മരണത്തെ മഹാരാഷ്ട്രയെ അപകീര്‍ത്തിപ്പെടുത്താനായി ബിജെപി ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സുശാന്തിന് നീതി നല്‍കാനാണ് ശ്രമമെന്നും കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ബിജെപി മഹാരാഷ്ട്ര വക്താവ് കേശവ് ഉപാധ്യായയും പറഞ്ഞു.
RECOMMENDED FOR YOU
Editors Choice