• 20 Oct 2020
  • 09: 03 AM
Latest News arrow

''മരിക്കാന്‍ സമയമില്ല''; ജെയിംസ് ബോണ്ട് ചിത്രത്തിന്റെ റിലീസ് മാറ്റി

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ജെയിംസ് ബോണ്ട് പരമ്പരയിലെ 'നോ ടൈം ടു ഡൈ' എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു. ഡാനിയല്‍ ക്രെയ്ഗിനെ വീണ്ടും ജെയിംസ് ബോണ്ടായി കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷ പങ്കുവെയ്ക്കുന്നത്. 

നവംബറോടെ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കൊവിഡ് രോഗവ്യാപനത്തെത്തുടര്‍ന്നാണ് റിലീസ് നീട്ടുകയായിരുന്നു. ഡാനിയല്‍ ക്രെയ്ഗ് അവസാനമായി ജെയിംസ് ബോണ്ട് ആകുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.