അശ്ലീല യൂട്യൂബര്‍ക്കെതിരെ പ്രതിഷേധിച്ചു; ഭാഗ്യലക്ഷ്മിയടക്കം മൂന്ന് സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധിക്കുകയും പരാതി നല്‍കുകയും ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ള മൂന്ന് സ്ത്രീകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. മോഷണം, അതിക്രമിച്ച് കടക്കല്‍, കയ്യേറ്റം ചെയ്യല്‍, വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ വിജയ് പി നായര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കേസെടുത്ത് അറസ്റ്റിലേക്ക് പോകുന്നതിനിടയില്‍ കേസിലെ പ്രതിയായ ആള് തന്നെ വീണ്ടുമൊരു പരാതി നല്‍കുകയും പരാതിക്കാര്‍ പ്രതികളാകുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.
തനിക്ക് പരാതിയില്ല, മാപ്പു പറയുന്നു എന്നായിരുന്നു നേരത്തെ വിജയ് പി നായരെടുത്ത നിലപാട്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ പറയുന്നത് തന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണും ലാപ്ടോപ്പും എടുത്തുകൊണ്ടുപോവുകയും വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തതിന് ശേഷം തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ മൂന്ന് സ്ത്രീകളും ശ്രമിച്ചു. അതുകൊണ്ടാണ് താന്‍ പരാതി നല്‍കിയതെന്നാണ്. ആ വീഡിയോയുടെ ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നതായും വിജയ് പി നായര്‍ പറയുന്നു.
ഒരാഴ്ചയിലധികമായി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിട്ട് ഒരാള്‍ പോലും വിളിക്കുകയുണ്ടായില്ലെന്ന് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ ഇന്നലെ ആരോപിച്ചിരുന്നു. ഒരാഴ്ചയോളം ഇവരുടെ പരാതിയില്‍ നടപടിയെടുക്കാതിരുന്ന പൊലീസാണ് ഇന്നലെ പ്രതിഷേധമുണ്ടായപ്പോഴാണ് പെട്ടെന്ന് കേസെടുത്തിരിക്കുന്നത്. മാത്രമല്ല, പ്രതിയില്‍ നിന്ന് പരാതി വാങ്ങി പരാതിക്കാര്‍ക്കെതിരെയും കേസെടുത്തു.
വ്യാജവാര്ത്തകളുണ്ടോയെന്ന് സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും വ്യാജവാര്ത്തയാണെങ്കില് പിആര്‍ഡി വക ഫ്ളാഗ് ചെക്ക് നല്‍കണമെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്ത സര്‍ക്കാരാണ് മാസങ്ങളോളം ലക്ഷക്കണക്കിന് ആളുകള്‍ പങ്കുവെച്ച സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശമുള്ള വീഡിയോകള്‍ കണ്ടില്ലെന്ന് നടിക്കുകയും സ്വമേധയാ കേസെടുക്കാതിരിക്കുകയും ചെയ്തത് എന്ന കാര്യവും ഇവിടെ ശ്രദ്ധേയമാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍