ബോളിവുഡ് ലഹരിമരുന്ന് കേസ്: നടി ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇന്നും ചോദ്യം ചെയ്യും. നടിമാരായ ശ്രദ്ധാ കപൂറിനോടും സാറാ അലിഖാനോടും കൂടി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുംബൈയിലെ എന്‍സിബി ഓഫീസില്‍ എത്താനാണ് ദീപികയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. നടി രാകുല്‍ പ്രീതിനെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.
ലഹരിമരുന്നുകള്‍ സംബന്ധിച്ച 2017ലെ വാട്സാപ്പ് സന്ദേശങ്ങള്‍ നടി ദീപിക പദുക്കോണുമാ പങ്കുവെച്ചതായി മാനേജര്‍ കരിഷ്മ പ്രകാശ് ഇന്നലെ സമ്മതിച്ചിരുന്നു. അതുകൊണ്ട് കരിഷ്മയോടൊപ്പം ഇരുത്തിയാകും നടിയെ ചോദ്യം ചെയ്യുക. ദീപിക, ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് മാനേജര്‍ മൊഴി കൊടുത്തിട്ടുണ്ട്.
ശ്രദ്ധാ കപൂറും സാറാ അലി ഖാനും സുശാന്ത് സിങ് രജ്പുത്തുമായി നേരിട്ട് ലഹരി ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തി ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നതായി സൂചനയുണ്ട്.