പ്രായം വെറും നമ്പര്‍ മാത്രം: 54-ാം വയസ്സില്‍ എമ്മ വീണ്ടും സര്‍വ്വകലാശാലയിലേക്ക്

പ്രായത്തിന്റെ പേരില്‍ ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നവരാണ് സമൂഹത്തില്‍ അധികവും. പ്രായത്തിന്റെ ഈ വിലങ്ങുതടിയെ മറികടക്കാന്‍ ശ്രമിക്കുകയാണ് എമ്മാ പ്രിസ്റ്റണ്‍ എന്ന സ്ത്രീ. തന്റെ 54-ാം വയസ്സില്‍ സര്‍വ്വകലാശാല പഠനത്തിനൊരുങ്ങുകയാണ് എമ്മ. ട്വിറ്ററിലൂടെയാണ് എമ്മ താന്‍ വീണ്ടും പഠിക്കാന്‍ പോകുന്ന കാര്യം അറിയിച്ചത്.
''നാളെ അമ്പത്തിനാലാം വയസ്സില്‍ ഞാന്‍ സര്‍വ്വകലാശാലയിലേക്ക് പോവുകയാണ്. ഇതില്‍പ്പരം എനിക്ക് അഭിമാനിക്കാനൊന്നുമില്ല.'' എന്നാണ് എമ്മ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ടെലിവിഷന്‍ പ്രൊഡക്ഷനില്‍ നാല് വര്‍ഷത്തെ കോഴ്സിലാണ് എമ്മ ചേര്‍ന്നിരിക്കുന്നത്. എമ്മ സര്‍വ്വകലാശാലയില്‍ ചേര്‍ന്നു പഠിക്കുന്നതില്‍ തങ്ങളും ആവേശഭരിതരാണെന്ന് സര്‍വ്വകലാശാലയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
എമ്മയ്ക്ക് അനുമോദനങ്ങളുമായി നിരവധിപ്പേരാണ് ട്വീറ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. സ്വ്പനങ്ങള്‍ കീഴടക്കാന്‍ പ്രായം തടസ്സമല്ലെന്നും പ്രായം വെറും നമ്പര്‍ മാത്രമാണെന്നും എമ്മ തെളിയിക്കുകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍