• 22 Sep 2020
  • 01: 10 PM
Latest News arrow

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ രണ്ടാം മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് ബിജെപി വക്താവ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ആ മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്വപ്‌ന സുരേഷുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന ആരോപണം കടകംപള്ളി സുരേന്ദ്രന്‍ നേരിടുന്നുണ്ട്. സ്വപ്‌ന സുരേഷിനെ അദ്ദേഹം പലതവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നുള്ള ആരോപണങ്ങളുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അത് സംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം വരട്ടെ. വരും ദിവസങ്ങളില്‍ അത് സംബന്ധിച്ചുള്ള തെളിവുകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.