• 29 Oct 2020
  • 07: 58 PM
Latest News arrow

സ്വര്‍ണ്ണക്കടത്തില്‍ രണ്ടാമത് ഒരു മന്ത്രി കൂടിയുണ്ടെന്ന് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് ബിജെപി

തിരുവനന്തപുരം: തുടര്‍ച്ചയായി അഞ്ചാം ദിവസവും സംസ്ഥാനമെമ്പാടുമുള്ള സമരങ്ങള്‍ തുടരുകയാണ്. മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടാണ് സമരങ്ങള്‍. തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ സമരത്തിന്റെ തലസ്ഥാനമായി മാറുന്നു. ഒപ്പം പ്രതിപക്ഷവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ രണ്ടാമത് ഒരു മന്ത്രി കൂടി ഉണ്ടെന്നും അത് ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയും കുടുംബത്തിനെതിരെയും ആരോപണം കൂടുതല്‍ കടുപ്പിക്കുകയാണ് ബിജെപിയും ബിജെപി വക്താവ് സന്ദീപ് വാര്യറും. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്നാണ് സന്ദീപ് വാര്യര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്.