ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക്; വിദേശ ലീഗുകളില്‍ കളിക്കും

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിലേക്ക്. വിലക്ക് നീങ്ങിയ സാഹചര്യത്തില്‍ വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്താനായിരുന്നു ശ്രീശാന്തിന്റെ പദ്ധതി. എന്നാല്‍ കൊവിഡ് ആ പദ്ധതിയ്ക്ക് വിഘാതമായി. ഈ സാഹചര്യത്തില്‍ ട്വന്റി20 ലീഗുകളില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീശാന്ത്. ഒരിക്കല്‍ കൂടി ഇന്ത്യന്‍ കുപ്പായം അണിയാനുള്ള മോഹവും ശ്രീശാന്തിനുണ്ട്. ഏഴ് വര്‍ഷത്തെ ഇടവേള വന്നുവെങ്കിലും തന്റെ ബോളുകളുടെ വേഗവും കൃത്യതയും തെല്ലും കുറഞ്ഞിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു.
2013ലെ ഒത്തുകളി വിവാദത്തെത്തുടര്‍ന്നാണ് ശ്രീശാന്തിനെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്. പിന്നീട് കോടതി ഇടപെടലിനെ തുടര്‍ന്ന് വിലക്ക് 7 വര്‍ഷമായി ചുരുക്കുകയായിരുന്നു.