• 20 Sep 2020
  • 12: 55 PM
Latest News arrow

കെടി ജലീലിനെ സംരക്ഷിച്ച് മുഖ്യമന്ത്രി; രാജിവെയ്ക്കും വരെ ശക്തമായ സമരമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്തുവെന്നതിന്റെ പേരില്‍ മന്ത്രി കെടി ജലീലിനെ കൈവിടാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കിയതോടെ സമരങ്ങള്‍ കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആക്ഷേപത്തിലൂന്നിയാകും പ്രതിഷേധ സമരങ്ങള്‍. 

ഏത് സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന കാര്യം കെടി ജലീല്‍ മുഖ്യമന്ത്രിയെയും സിപിഎം-ഇടതുമുന്നണി നേതാക്കളെയും ഇന്നലെ വൈകിട്ട് അറിയിച്ചിരുന്നു. ഏത് കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്താലും മന്ത്രി ജലീലിനെ സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. സിപിഎമ്മിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളും കെടി ജലീല്‍ നിരപരാധിയാണെന്ന് പറഞ്ഞു. ഇതോടെയാണ് സമരങ്ങള്‍ കടുപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ജലീല്‍ രാജിവെയ്ക്കും വരെ സമരമെന്നാണ് പ്രതിപക്ഷ പ്രഖ്യാപനം.