• 20 Sep 2020
  • 02: 52 PM
Latest News arrow

വര്‍ക്കലയില്‍ കുടുബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകള്‍ അനന്തലക്ഷ്മി എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ വീട്ടില്‍ നിന്നും നിലവിളിയും പുകയും ഉയരുന്നത് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചപ്പോഴേയ്ക്കും മൂന്ന് പേരുടെയും മരണം സംഭവിക്കുകയായിരുന്നു. 

ഉറങ്ങിക്കിടന്ന ഭാര്യയെയും മകളെയും തീവെച്ച ശേഷം ശ്രീകുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയെത്തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.