• 20 Sep 2020
  • 02: 47 PM
Latest News arrow

സ്വപ്‌നയ്ക്ക് മന്ത്രിപുത്രന്‍ വിരുന്നൊരുക്കി; അന്വേഷണ ഏജന്‍സികള്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് വിവാദത്തിലായ മന്ത്രിപുത്രന്‍ വിരുന്നൊരുക്കിയെന്ന് റിപ്പോര്‍ട്ട്. 2018ല്‍ തിരുവനന്തപുരത്ത് വിരുന്നൊരുക്കിയെന്നാണ് വിവരം. പാസ്‌പോര്‍ട്ടിലെ പ്രശ്‌നം പരിഹരിച്ചതിനുള്ള നന്ദിയറിക്കാനായിരുന്നു വിരുന്ന്. ഈ വിരുന്നിന്റെ ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുകയാണ്. ഈ വിരുന്നിന് ശേഷമാണ് മന്ത്രിപുത്രന്‍ ലൈഫ് മിഷനിലെ ഇടനിലക്കാരനായത്. ഇതിന്റെ ഭാഗമായി മന്ത്രിപുത്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.