• 20 Sep 2020
  • 12: 18 PM
Latest News arrow

സ്വപ്‌ന സുരേഷിന് വീണ്ടും നെഞ്ചുവേദന; കെടി റമീസിന് വയറുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഇവര്‍ക്ക് ആറ് ദിവസം മുമ്പും നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്‌നങ്ങളൊന്നും സ്വ്പനയ്ക്കില്ലെന്ന് പ്രത്യോക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‌ന സുരേഷിനെ ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ശേഷം വിയ്യൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. 

കേസിലെ മറ്റൊരു പ്രതി റമീസിനെയും ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. വയറുവേദനയെതുടര്‍ന്നാണ് റമീസിനെ കൊണ്ടുവന്നിരിക്കുന്നത്.