• 20 Sep 2020
  • 02: 08 PM
Latest News arrow

കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 3000 കടന്നു; ഇന്ന് 3139 രോഗബാധിതര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2921 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. വിദേശത്ത് നിന്ന് വന്ന 36 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 126 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം കണ്ടെത്താനായിട്ടില്ല. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1855 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ജില്ല തിരിച്ച്...

തിരുവനന്തപുരം- 412
കോഴിക്കോട്- 399
മലപ്പുറം- 378
എറണാകുളം- 326
ആലപ്പുഴ- 252
കണ്ണൂര്‍- 234
പാലക്കാട്- 233
കൊല്ലം- 205
കോട്ടയം- 196
തൃശ്ശൂര്‍- 182
കാസര്‍കോട്- 14
പത്തനംതിട്ട- 102
വയനാട്- 56
ഇടുക്കി- 40

സംസ്ഥാനത്ത് മരണമടഞ്ഞ 14 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 439 ആയി.