• 20 Sep 2020
  • 02: 38 PM
Latest News arrow

ലൈഫ് പദ്ധതി: ''മന്ത്രി ഇപി ജയരാജന്റെ മകനും ഒരു കോടിയിലധികം രൂപ കമ്മീഷന്‍''; ആരോപണവുമായി ബിജെപി

തൃശ്ശൂര്‍: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ആരോപണം ഉന്നയിച്ച് ബിജെപി. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടിയില്‍ കവിഞ്ഞ തുക കമ്മീഷനായി ജയരാജന്റെ മകന്റെ കയ്യിലേക്ക് പോയെന്നാണ് വാര്‍ത്തകള്‍. അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് പോവുകയാണ്. അതിനാലാണ് ഇതുവരെ അന്വേഷണത്തെ പിന്തുണച്ച സിപിഎം, നിലപാട് മാറ്റുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലാണെന്ന് ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിക്കുന്ന അവസ്ഥയാണ്. ഇത് കെടി ജലീലിനെ കൂടാതെ ഇപി ജയരാജന്റെ മകന്റെ പേരും ഉയര്‍ന്നു വന്നത് മൂലമാണ്. സിപിഎം സെക്രട്ടറിയേറ്റ് നടത്തിയ ആരോപണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തും ബെംഗളൂരു മയക്കുമരുന്ന് കേസും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ബിജെപി ആരോപിക്കുന്നുണ്ട്.