• 20 Sep 2020
  • 01: 59 PM
Latest News arrow

ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല കൊവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. പരീക്ഷണം തുടരാന്‍ അനുമതി ലഭിച്ചെന്ന് ആസ്ട്രാസെനക്ക അധികൃതര്‍ അറിയിച്ചു. വിപരീത ഫലം കണ്ടതോടെ കഴിഞ്ഞയാഴ്ചയാണ് പരീക്ഷണം നിര്‍ത്തിയത്. ബ്രിട്ടീഷ് സ്വീഡിഷ് കമ്പനിയായ ആസ്ട്രാസെനേക്കയുമായി ചേര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ അപേക്ഷ പ്രകാരം രാജ്യത്തെ 17 കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് ഇന്ത്യയിലെ പരീക്ഷണം.