• 20 Sep 2020
  • 02: 37 PM
Latest News arrow

പെരിയ ഇരട്ടക്കൊലക്കേസ്; സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ഉത്തരവിട്ടത്. എന്നാല്‍ പൊലീസ് സിബിഐയോട് കാണിച്ചത് സമ്പൂര്‍ണ്ണ നിസ്സഹകരണമാണ്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ തേടി ഡിജിപിയ്ക്കും ക്രൈംബ്രാഞ്ച് മേധാവിയ്ക്കും സിബിഐ നാല് തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് നല്‍കാന്‍ കൂട്ടാക്കിയില്ല.

കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍ കുറ്റപത്രത്തിലേക്ക് സിബിഐ അന്വേഷണ പ്രകാരം കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.