ഐപിഎല്ലിന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളി മലയാളിയുടെ കമ്പനി; നേട്ടം

ഐപിഎല്‍ 2020ന്റെ ഔദ്യോഗിക മെഡിക്കല്‍ പങ്കാളിയായി മലയാളിയുടെ ഉടമസ്ഥതയിലുള്ള യുഎഇയിലെ കമ്പനിയെ ബിസിസി നിയോഗിച്ചു. ഷംസീര്‍ വയലിലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണത്. വിപിഎസ് ഹെല്‍ത്ത് കെയറിനാണ് ഐപിഎല്ലിന്റെ ഭാഗമാകുന്ന എല്ലാവരുടെയും ആരോഗ്യസംരക്ഷണ ചുമതല. കളിക്കാരുടേതടക്കം കൊവിഡ് പരിശോധന നടത്തുന്നതിന്റെ ചുമതലയും വിപിഎസ് ആണ് നിര്‍വഹിക്കുന്നത്.
ടൂര്‍ണമെന്റിന്റെ മുഴുവന്‍ മെഡിക്കല്‍ കാര്യങ്ങളുടെയും ഉത്തരവാദിത്വവും ബിസിസിഐ ഏല്‍പ്പിക്കുന്നത് വിപിഎസ് ഹെല്‍ത്ത് കെയറിനാണ്. കളിക്കാര്‍ക്കും ടീം മാനേജ്‌മെന്റ് അടക്കം സ്റ്റാഫുകള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമുള്ള എല്ലാ മെഡിക്കല്‍ സഹായങ്ങളും കമ്പനി ലഭ്യമാക്കണം. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനങ്ങള്‍, ആശുപത്രികളില്‍ കിടത്തി ചികിത്സ, എയര്‍ ആംബുലന്‍സ് അടക്കമുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.