കരിപ്പൂര്‍ വിമാന ദുരന്തം സിനിമയാകുന്നു; ''കാലിക്കറ്റ് എക്സ്പ്രസ്''

കോഴിക്കോട്: കേരളത്തെ നടക്കിയ കരിപ്പൂര്‍ വിമാന ദുരന്തം സിനിമയാകുന്നു. 'കാലിക്കറ്റ് എക്സ്പ്രസ്' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. മജീദ് മാറഞ്ചേരി തിരക്കഥയും സംഭാഷണവും ചെയ്യുമ്പോള്‍ മായ സംവിധാനം നിര്‍വ്വഹിക്കുന്നു. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ചിത്രം നിര്‍മ്മിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ടേക്ക് ഓഫ് സിനിമാസാണ് നിര്‍മ്മാണം.
പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്ന് ഇവര്‍ പറയുന്നു. 2021 ജനുവരിയില്‍ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനം.
RECOMMENDED FOR YOU
Editors Choice