• 22 Sep 2020
  • 12: 08 PM
Latest News arrow

മത്തായിയുടെ കൊലപാതകം; ''വനംവകുപ്പ് ജീവനക്കാരെ സംരക്ഷിക്കാന്‍ ശ്രമം''; പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തുമ്പമണ്‍ രൂപത

ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മത്തായിയ്ക്ക് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് തുമ്പമണ്‍ രൂപത രംഗത്ത്. മത്തായി മരിച്ചിട്ട് പതിനെട്ട് ദിവസമായി. കേസില്‍ ഇതുവരെയും ഒരാള്‍ പോലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല. കുടുംബത്തിന് നീതി കിട്ടിയില്ലെന്ന് തുമ്പമണ്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് ക്ലീമീസ് ആരോപിച്ചു. 

മത്തായിയുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. വനംവകുപ്പ് ജീവനക്കാരെ സംരക്ഷിക്കാന്‍ ശ്രമങ്ങളുണ്ട്. ഇതിന് പിന്നില്‍ ഗൂഢതന്ത്രങ്ങള്‍ ഉള്ളതായാണ് സംശയം. നീതി എന്ന് പറയുന്നത് ഒരു പൗരത്വത്തിന്റെ അവകാശമായിട്ട് ലഭിക്കേണ്ടതെന്നും കുര്യാക്കോസ് മാര്‍ ക്ലിമീസ് പറഞ്ഞു. മത്തായിയുടെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കുടുംബത്തിന്റെ തീരുമാനത്തിനൊപ്പം സഭ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.