• 22 Sep 2020
  • 02: 00 PM
Latest News arrow

74-ാം സ്വാതന്ത്ര്യ ദിനം; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ആഘോഷച്ചടങ്ങുകള്‍ നടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 74-ാം സ്വാതന്ത്ര്യദിനാഘോഷ  ചടങ്ങുകള്‍ വിവിധ ജില്ലകളില്‍ നടന്നു. തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. കൊവിഡ് സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പോയതിനെ തുടര്‍ന്നാണിത്. 

മലപ്പുറത്ത് കളക്ടര്‍ക്കും എസ്പിയ്ക്കും ഉള്‍പ്പെടെ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഡെപ്യൂട്ടി കളക്ടര്‍ ഒ ഹംസയാണ് ദേശീയ പതാക ഉയര്‍ത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള സുജിത് ദാസ് ഐപിഎസ് സല്യൂട്ട് സ്വീകരിച്ചു.

കോഴിക്കോട് എഡിഎം റോഷ്‌നി നാരായണനാണ് ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. പാലക്കാട് മന്ത്രി കെ കൃഷ്ണന്‍കുട്ടി ദേശീയ പതാക ഉയര്‍ത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

തൃശ്ശൂരില്‍ സ്വാതന്ത്യദിനാഘോഷത്തില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ക്യാബിനറ്റ് പദവിയുമുള്ള ചീഫ് വിപ്പും സ്ഥലത്തുണ്ടായിട്ടും. ജില്ലാ കളക്ടര്‍ പതാക ഉയര്‍ത്തിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.