• 22 Sep 2020
  • 01: 19 PM
Latest News arrow

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവായി. നേരത്തെ മന്ത്രിമാരായ വിഎസ് സുനില്‍കുമാറിന്റെയും എസി മൊയ്തീന്റെയും ഇപി ജയരാജന്റെയും ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുമായി സമ്പര്‍ക്കത്തില്‍ വന്നതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കരിപ്പൂര്‍ വിമാന അപകട സമയത്തായിരുന്നു ഇവര്‍ തമ്മില്‍ സമ്പര്‍ക്കത്തിലായത്. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തില്‍ ഉണ്ടായിരുന്നു. ഇപി ജയരാജന്‍, കെകെ ശൈലജ, എകെ ശശീന്ദ്രന്‍, എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. കെടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമാണ് ഇപ്പോള്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത്.