ബാലഭാസ്കറിന്റെ മരണം; അപകടസ്ഥലത്ത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെയും പ്രമുഖ കലാകാരനെയും കണ്ടുവെന്ന് സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. അപകടം നടക്കുന്നതിന് മുമ്പ് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്ന സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എന്നാല്‍ ക്രൈംബ്രാഞ്ചിനോട് ഇക്കാര്യങ്ങള്‍ സോബി പറഞ്ഞിരുന്നില്ല. അപകടം നടന്ന കാറില്‍ നിന്ന് ചില പെട്ടികള്‍ മറ്റൊരു വാഹനത്തില്‍ കയറ്റിയത് കണ്ടെന്ന ആദ്യ മൊഴി അദ്ദേഹം മാറ്റുകയും ചെയ്തിരുന്നു.
2018 സെപ്തംബര്‍ 25ന് താന്‍ ചാലക്കുടിയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് കാറില്‍ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിന് ഏകദേശം 3 കിലോമീറ്റര്‍ മുമ്പ് പെട്രോള്‍ പമ്പിനടുത്ത് വെച്ച് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടത് കണ്ടെന്നാണ് സോബിയുടെ പുതിയ മൊഴി. എന്നാല്‍ ഈ മൊഴി പമ്പ് ജീവനക്കാരും സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാരും രക്ഷാപ്രവര്‍ത്തകരും തള്ളിക്കളഞ്ഞിട്ടുണ്ട്.
സോബിയുടെ മൊഴി ഇങ്ങിനെ....
'' മംഗലാപുരം കുറക്കോടുള്ള പമ്പിനകത്ത് കാറില്‍ വിശ്രമിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ പുറത്ത് ഒരു വെളുത്ത കാറില്‍ കുറച്ച് പേര് മദ്യപിച്ചിരിക്കുന്നത് കണ്ടു. ഈ സമയം അതുവഴി ഒരു നീല ഇന്നോവ കാര്‍ എത്തി. മദ്യപിച്ചിരുന്നവര്‍ ഇരുമ്പ് വടിയുമായി കാറിനടുത്തെത്തി സംസാരിക്കുകയും പിന്നിലെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. കാറിന്റെ മുമ്പില്‍ ഇടതുവശത്തെ സീറ്റില്‍ ഒരാള്‍ തല കുനിച്ചിരുപ്പുണ്ടായിരുന്നു.
ശേഷം നീല കാര്‍ മുമ്പോട്ട് എടുത്തു. അപ്പോള്‍ സമയം പുലര്‍ച്ചെ മൂന്നരയായിരുന്നു. നാല് മണിയോടെ ഞാന്‍ വീണ്ടും യാത്ര പുറപ്പെട്ടു. പള്ളിപ്പുറത്തെത്തിയപ്പോള്‍ നീല കാര്‍ മരത്തില്‍ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു. വാഹനം വഴിയരികില്‍ ഒതുക്കിയപ്പോള്‍ വടിവാളും ആയുധങ്ങളുമായി ചിലര്‍ അടുത്തെത്തി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സരിത്ത് അപ്പോള്‍ അവിടെയുണ്ടായിരുന്നു. ഒരു പ്രമുഖ കലാകാരനെയും സംഭവസമയത്ത് അവിടെ കണ്ടു.''
ഇക്കാര്യങ്ങളെല്ലാം സത്യമാണെന്നും താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്നുമാണ് സോബി പറയുന്നത്. എന്നാല്‍ സോബി വിശ്രമിച്ചതായി പറയുന്ന പമ്പിലെ ജീവനക്കാര്‍ രാത്രി 11ന് ശേഷം പമ്പ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അവിടെ വെളിച്ചമില്ലെന്നും സിബിഐയെ അറിയിച്ചു. അപകടം നടന്ന് മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജി, മംഗലപുരം സ്റ്റേഷനിലെ പൊലീസുകാര്‍ എന്നിവരില്‍ നിന്നും സിബിഐ വിവരം ശേഖരിച്ചു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍