• 22 Sep 2020
  • 01: 53 PM
Latest News arrow

പെട്ടിമുടി ദുരന്തം; ഇനി കണ്ടെത്താനുള്ള 15 പേരെ; തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്

ഇടുക്കി: രാജമലയിലെ പെട്ടിമുടിയില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടി ഇന്നും തിരച്ചില്‍ നടത്തും. അപകടം നടന്നിട്ട് ഇന്ന് എട്ട് ദിവസമാവുകയാണ്. 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കന്നിയാറില്‍ തിരച്ചില്‍ നടത്താനാണ് ദൗത്യസംഘം പദ്ധതിയിട്ടിരിക്കുന്നത്. പുഴയില്‍ മണ്ണിടിഞ്ഞ് വീണ് നിരന്ന ഇടങ്ങളില്‍ ചെറിയ ഹിറ്റാച്ചി ഉപയോഗിച്ചാണ് പരിശോധന നടത്തുക. ഇതോടൊപ്പം ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയും തിരച്ചില്‍ നടത്തും. ഇതുവരെ 55 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ മുഖ്യമന്ത്രിയും ഗവര്‍ണറും അടങ്ങുന്ന സംഘം പെട്ടിമുടി സന്ദര്‍ശിച്ചിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തി വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലയങ്ങളിലെ തൊഴിലാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. എന്നാല്‍ കരിപ്പൂരിലെ ദുരിത ബാധിതര്‍ക്ക് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത അത്രയും ധനസഹായം പെട്ടിമുടിയിലെ ദുരിതബാധിതര്‍ക്ക് നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.