• 22 Sep 2020
  • 02: 11 PM
Latest News arrow

സംസ്ഥാനത്ത് 1211 പേര്‍ക്ക് കൂടി കൊവിഡ്; 1026 പേര്‍ക്കും സമ്പര്‍ക്ക രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1211 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ബാക്കിയുള്ളവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 103 പേരുടെ രോഗഉറവിടും വ്യക്തമാകാത്തതുണ്ട്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍...

തിരുവനന്തപുരം- 292
മലപ്പുറം- 170
കോട്ടയം- 139
ആലപ്പുഴ- 110
കൊല്ലം-106
പാലക്കാട്- 78
കോഴിക്കോട്- 69
കാസര്‍കോട്- 54
എറണാകുളം- 54
കണ്ണൂര്‍- 41
തൃശ്ശൂര്‍- 24
പത്തനംതിട്ട- 30
വയനാട്- 25
ഇടുക്കി- 17

ഓഗസ്റ്റ് നാലാം തിയതി മരിച്ച കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിനും (67) ഓഗസ്റ്റ് ആറിന് മരണമടഞ്ഞ എറണാകുളം പള്ളുരുത്തി സ്വദേശി കെവി റാഫി (64) എന്നിവരുടെ  കൊവിഡ് പരിശോധനാഫലം പോസിറ്റീവാണ്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 108 ആയി. 

ഇന്ന് രോഗം ബാധിച്ചവരില്‍ 27 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുണ്ട്. തൃശ്ശൂരില്‍ 5 ഉം കൊല്ലം എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 4 വീതവും തിരുവനന്തപുരം ജില്ലയില്‍ 3 ഉം പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 2 വീതവും മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒന്ന് വീതവും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 970 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,357 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 34 പുതിയ ഹോട്‌സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. 8 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിലവില്‍ 524 ഹോട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.