• 20 Sep 2020
  • 12: 43 PM
Latest News arrow

''രാജമലയിലെയും കരിപ്പൂരിലെയും ദുരന്തബാധിതര്‍ക്ക് രണ്ട് തരം ധനസഹായം''; ഇരട്ടനീതി

രാജമലയില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 27; ഇനി കണ്ടെത്താനുള്ളത് 43 പേരെ

ഇടുക്കി: രാജമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. ഇനിയും 43 പേരെ കണ്ടെത്താനുണ്ട്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപകടസ്ഥലം സന്ദര്‍ശിച്ചു. കരിപ്പൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതര്‍ക്കും പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

രാജമലയിലെയും കരിപ്പൂരിലെയും ദുരന്തബാധിതര്‍ക്ക് രണ്ട് തരം ധനസഹായം പ്രഖ്യാപിക്കുക വഴി സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് ഇരട്ടനീതിയാണെന്ന് സ്ഥലം എംപി ഡീന്‍ കുര്യാക്കോസും ആരോപിച്ചു. ഇടുക്കി രാജമലയില്‍ അപകടത്തില്‍പ്പെട്ട പാവങ്ങള്‍ക്കും കരിപ്പൂരിലെ ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപിച്ച അത്ര തന്നെ ധനസഹായം നല്‍കേണ്ടതാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.