• 20 Sep 2020
  • 02: 40 PM
Latest News arrow

കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന് തീപിടിച്ചു; 7 മരണം

ഹൈദരാബാദ്: കൊവിഡ് ബാധിതരെ ചികിത്സിക്കാനായി മാറ്റിവെച്ച ഹോട്ടലിന് തീപിടിച്ച് 7 മരണം. ആന്ധ്രാപ്രദേശിലെ വിജയവാഡയിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. 20 ഓളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. 20 പേരെ രക്ഷപ്പെടുത്തി. 45 കൊവിഡ് രോഗികളെയാണ് ഈ ഹോട്ടലില്‍ ചികിത്സിച്ചുകൊണ്ടിരുന്നത്. 

കെട്ടിടത്തിലെ തീപിടുത്തം അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന ഈ ഹോട്ടല്‍ കെട്ടിടത്തിനുള്ളില്‍ വെച്ച് ഒരു ജീവനക്കാരന്‍ ധരിച്ചിരുന്നു പിപിഇ കിറ്റിലേക്ക് തീപിടിയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ പരിഭ്രാന്തനായി രോഗികളെ പാര്‍പ്പിച്ചിരുന്ന വാര്‍ഡിലേക്ക് പാഞ്ഞുകയറുകയും തീ പടര്‍ന്ന് പിടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.