• 20 Sep 2020
  • 01: 22 PM
Latest News arrow

'അതിശയകരമായ രക്ഷാപ്രവര്‍ത്തനം'; പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേരളവും

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അതിശയകരമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസ്സാര പരിക്കുള്ളവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കരിപ്പൂരില്‍ പറഞ്ഞു. 

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചത് 14 മുതിര്‍ന്നവരും നാല് കുട്ടികളുമാണ്. മരിച്ചവരില്‍ 7 പുരുഷന്‍മാരും 7 സ്ത്രീകളും ഉള്‍പ്പെടുന്നു.