• 20 Sep 2020
  • 01: 17 PM
Latest News arrow

''കരിപ്പൂര്‍ വിമാനദുരന്തത്തിന് കാരണം മഴ; റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നു''; വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തത്തിന് കാരണം മഴയെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. മഴമൂലം വിമാനം തെന്നിമാറി. റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. 

വിമാന അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ വിദഗ്ധര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഡിജിസിഎയുടെയും ഫ്‌ളൈറ്റ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റിന്റെയും വിദഗ്ധരും അന്വേഷണം നടത്തുന്നുണ്ട്. 

അതേസമയം വിമാനപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. രക്ഷാപ്രവര്‍ത്തകര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നിര്‍ദേശിച്ചു.